Skip to main content

നിയമം പഠിക്കാൻ ക്ലാറ്റ്


രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ എൽ എൽ ബി  എൽ എൽ എം പ്രോഗ്രാമുകളിലെ അഡ്മിഷനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് )പ്രവേശനപരീക്ഷക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം.മേയ് 10 നാണ് പരീക്ഷ.പരീക്ഷാഫലം മേയ് 24 ന് പ്രസിദ്ധീകരിക്കും.

വിവിധ നിയമ സർവകലാശാലകളിലെ ബി എ എൽ എൽ ബി ,ബി എസ് സി എൽ എൽ ബി ,ബി കോം എൽ എൽ ബി ,ബി ബി എ  എൽ എൽ ബി ,ബി എസ് ഡബ്ലിയു എൽ എൽ ബി എന്നീ കോഴ്സുകളിലേക്കും എൽ എൽ എമ്മിലേക്കുമാണ് അപേക്ഷിക്കാവുന്നത്.

പ്ലസ് ടുവിൽ 45 ശതമാനം മാർക്ക് നേടിയ ജനറൽ-ഒ ബി സി വിഭാഗങ്ങളിൽ പെട്ടവർക്കും 40 ശതമാനം മാർക്ക് നേടിയ പട്ടിക വിഭാഗക്കാർക്കും അപേക്ഷിക്കാം.എൽ എൽ എമ്മിന് ബിരുദ തലത്തിൽ 55 ശതമാനം നേടിയവർക്കും 50 ശതമാനം മാർക്ക് നേടിയ പട്ടിക വിഭാഗക്കാർക്കും അപേക്ഷിക്കാം.

ജനറൽ വിഭാഗക്കാർക്ക് 4000 രൂപയും പട്ടിക വിഭാഗക്കാർക്ക് 3500 രൂപയുമാണ് അപേക്ഷ ഫീസ്.വിശദ വിവരങ്ങൾ www .clatconsortiumofnlu .ac .in  എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

രണ്ടു മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷയിൽ 150 ഒബ്ജക്റ്റീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാകുക.ഇംഗ്ലീഷ്,ജനറൽ നോളഡ്ജ് ആൻഡ് കറന്റ് അഫയേഴ്‌സ് ,എലിമെന്ററി മാത്തമാറ്റിക്സ് (ന്യൂമെറിക്കൽ എബിലിറ്റി ),ലീഗൽ ആപ്റ്റിട്യൂട് ,ലോജിക്കൽ റീസണിങ് എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ.തെറ്റായ  ഉത്തരങ്ങൾക്ക് 0.25 നെഗറ്റിവ്  മാർക്കുണ്ടായിരിക്കും.

ഇരുപത്തിയൊന്ന് ദേശീയ സർവ്വകലാശാലകളിലേക്കാണ് ക്ളാറ്റ് വഴി അഡ്മിഷൻ നടത്തുക.കോഴ്സിന്റെ അവസാന വർഷം ആകർഷകമായ വേതനത്തോടുകൂടിയുള്ള ക്യാമ്പസ് റിക്രൂട്ട്മെന്റ് ഉണ്ടായിരിക്കും.


കേരളത്തിൽ കൊച്ചി കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ് )  ബി എ എൽ എൽ ബി ,
എൽ എൽ എം കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടത്തുന്നത്ക്ലാറ്റ് വഴിയാണ്.തിരുച്ചിറപ്പള്ളി,ബാംഗ്ലൂർ,വിശാഖപട്ടണം,ഹൈദരാബാദ്,
കൊൽക്കൊത്ത ,ഭോപ്പാൽ ജോദ്പുർ, റായ്പുർ ,ഗാന്ധിനഗർ ,
ലഖ്‌നൗ ,പട്യാല ,പട്ന,കട്ടക്,റാഞ്ചി,ഗുവാഹത്തി,മുംബൈ,
നാഗ്പുർ,ഷിംല,ഔറംഗബാദ്,ജബൽപൂർഎന്നിവിടങ്ങളിലാണ്
മറ്റു സർവ്വകലാശാലകൾ.

Comments

Popular posts from this blog

ജീവിത വിജയം എങ്ങനെ നേടാം

വ്യക്തിത്വം വികസിപ്പിച്ച് ജീവിതവിജയം നേടുന്നത് എല്ലാവർക്കും ഇഷ്ടമാണ്‌.അതിനുവേണ്ടി നമ്മൾ പണം മുടക്കി വിവിധ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.ലേഖനങ്ങൾ വായിക്കുന്നു.പക്ഷേ ക്ലാസ്സിന്റേയൊ ലേഖനത്തിന്റേയൊചൂട് മായുന്നതോടെ നമ്മൾ പഴയ രീതിയിലേക്ക് തിരികെ പോകുന്നു.

അപ്പോൾ വ്യക്തിത്വ വികസനത്തിന്‌ എന്താനൊരു വഴി?ഏതിനും ഒരു പോംവഴിയുണ്ടല്ലോ.
രണ്ടു രീതിയിൽ വ്യക്തിത്വം വികസിക്കാം.
1.നമ്മുടെ സുഹൃത്തുക്കളുടേയൊ സാഹചര്യതിന്റെയൊ സമ്മർദ്ദം കൊണ്ട്.
നമ്മുടെ സുഹൃത്തുക്കൾ നേട്ടങ്ങൾ ആഗ്രഹിക്കുന്നവരാണെങ്കിൽ,അതിനു വേണ്ടി പരിശ്രമിക്കുന്നവരാണെങ്കിൾ അവരുടെ സ്വാധീനം നമുക്കുണ്ടാകും.
നമ്മൾ ജീവിക്കുന്ന സഹചര്യം വിട്ട് നേട്ടത്തിനുവേണ്ടി ആഗ്രഹിക്കുന്നവരുള്ള വിദ്യാലയങ്ങളിലൊ ജൊലിസ്ഥലത്തേ​‍ാ എത്തിച്ചെർന്നാലും നമുക്ക് മാറ്റാങ്ങളുണ്ടാകും.
2. വ്യക്തിത്വം വികസിപ്പിക്കണമെന്നും ജീവിതവിജയം നേടണമെന്നും നമ്മൾ   തന്നെ ആഗ്രഹിക്കുമ്പൊൾ,മാറ്റതിന്‌ നമ്മൾ സന്നധരാകുമ്പൊഴാണ്‌ ജീവിതവിജയം നമ്മെ തേടിയെത്തുന്നത്.
നമ്മുടെ ജീവിതശൈലി മാറ്റാണമെന്ന് തീരുമാനിച്ചാൽ മാത്രം പോരാ,അതിനു വേണ്ടി പരിശ്രമിക്കുകയും വേണം.അതിനു സഹായിക്കുന്ന ചില മാർഗ്ഗനിർദേശങ്ങളാണ്‌ ഈ ബ്ല…

ലക്ഷ്യത്തിലേക്ക്

ലോകത്ത് പണക്കാരും പാവപ്പെട്ടവരും ജീവിത സൗകര്യങ്ങൾ കൂടുതലുള്ളവരും കുറവുള്ളവരുമുണ്ട്.എല്ലാവര്ക്കും ഒരേപോലെ ലഭിക്കുന്ന ഒരു വിഭവമാണ് സമയം.ഇന്ത്യൻ പ്രധാനമന്ത്രിക്കും അമേരിക്കൻ പ്രസിഡന്റിനും പ്രമുഖ ശാസ്ത്രജ്ഞന്മാർക്കും സിനിമാ താരങ്ങൾക്കും സച്ചിൻ ടെണ്ടുൽക്കർക്കും എനിക്കും നിങ്ങൾക്കുമെല്ലാം ഒരു ദിവസത്തിൽ ഇരുപത്തി നാല് മണിക്കൂർ മാത്രമേ ലഭിക്കുന്നുള്ളൂ.ഈ ഇരുപത്തി നാല് മണിക്കൂർ ശരിയായി ഉപയോഗിച്ച് ചുരുക്കം ചിലർ നേട്ടങ്ങൾ കൊയ്യുമ്പോൾ ഭൂരിപക്ഷം പേരും സാധാരണ ജീവിതത്തിൽ തന്നെ കഴിയുന്നു. സമയം ഫലപ്രദമായി വിനിയോഗിക്കുന്നതെങ്ങനെയാണ്?ജീവിത വിജയം കൈവരിച്ചിട്ടുള്ളവർ സമയം എങ്ങനെയാണ് വിനിയോഗിക്കുന്നത്? ഇതിനാദ്യം വേണ്ടത് സമയം എന്തിനുവേണ്ടി വിനിയോഗിക്കണം എന്ന് കണ്ടെത്തുകയാണ്.ഇപ്പോൾ ഫേസ്ബുക്ക് നോക്കിയാൽ ധാരാളം പേർ പട്ടു പാടുകയും,നൃത്തം ചെയ്യുകയും,പുതിയ ആശയങ്ങൾ പങ്കുവെയ്ക്കുകയുമൊക്കെ ചെയ്യുന്നത് കാണാം.ഇത്രയും നാൾ ഇവരൊക്കെ എവിടെയായിരുന്നു എന്ന് നമ്മൾ അത്ഭുതപ്പെടും.സാധാരണ ജീവിതം നയിക്കുന്നതിനിടയിൽ ഈ കഴിവുകളൊക്കെ മറഞ്ഞുകിടക്കുകയായിരുന്നു എന്നതാണ് വസ്തുത. ഇപ്പോഴീ കഴിവുകൾ പുറത്ത് വരാൻ കാരണമെന്തായിരിക്കും?ലോക് ഡൌൺ ആയത…